റാണയ്ക്ക് മലയാളിയുമായി ബന്ധം

ഷമീറിന് ലഷ്കര്‍ ബന്ധമുള്ളതായും സൂചനയുണ്ട്. ഒരു അമേരിക്കന്‍ മലയാളിയും റാണെയെ സഹായിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്.
ലഷ്കര്‍ നേതാവ് ഷെയ്ഖ് അബ്ദുള്‍ റഹ്മാന്‍ ഒരാഴ്ചമുന്‍പ് ഷെമീറുമായി ഫോണില്‍ സംസാരിച്ചതിന് തെളിവുകളുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് അറിയിച്ചു. റാണെയെയും ഹെഡ്ലിയെയും നിയന്ത്രിക്കുന്നത് ഈ ലഷ്കര്‍നേതാവാണെന്നും സൂചനയുണ്ട്.
കൊച്ചിയിലെത്തിയ റാണ ഷമീറുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പര്‍ ഇന്റലിജന്‍സന് ലഭിച്ചു. ഇയാളെ ഉടന്‍തന്നെ പിടികൂടാനാകുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
മുംബൈ മോഡല്‍ ആക്രമണം ഹെഡ്ലിയും റാണെയും കൊച്ചിയിലും ലക്ഷ്യമിട്ടിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും സംഭാഷണത്തിന്റെ വിവരങ്ങള്‍ എഫ്ബിഐ ഇന്ത്യയ്ക്കു കൈമാറിയിരുന്നു.












Click it and Unblock the Notifications