റാണ കൊച്ചിയില്‍ ആക്രമണം ലക്ഷ്യമിട്ടു?

മുംബൈ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചതും ഇവര്‍തന്നെയാണെന്നും അഭ്യൂഹമുണ്ട്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇമെയില്‍ സന്ദേശങ്ങളും വിശകലനം ചെയ്തതില്‍ നിന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്.
തങ്ങളുടെ കസ്റ്റിഡിയിലുള്ള റാണതന്നെയാണ് കൊച്ചി സന്ദര്‍ശിച്ചതെന്ന് എഫ്ബിഐ ഇന്ത്യന്‍ ഏജന്‍സികളെ അറിയിച്ചതായും സൂചനകളുണ്ട്.
ഹെഡ്‌ലി കൊച്ചി സന്ദര്‍ശിച്ചില്ലെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഉടന്‍ കൊച്ചിയിലെത്തും.
എമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റായി എത്തിയ റാണ അഞ്ചുപേരെ കൊച്ചിയില്‍ നിന്നും വിദേശത്തേക്ക് കടത്തിയാതായും സൂചനയുണ്ട്.
റാണ താമസിച്ച താജ് ഹോട്ടലില്‍ നിന്നും ഇയാളുടെ ഭാര്യയെന്ന പേരില്‍ ഹോട്ടലില്‍ താമസിച്ച സംറാസ് അക്തര്‍ റാണ എന്ന സ്ത്രീയുടെയും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചിട്ടുണ്ട്. റാണ ബിസിനസ് വിസയിലും സംറാസ് വിസിറ്റിങ് വിസയിലുമാണ് എത്തിയത്.












Click it and Unblock the Notifications