സ്വര്‍ണവില 13000ലേയ്ക്ക് കുതിക്കുന്നു

ഈയാഴ്ച തന്നെ പവന് 13000യാകുമെന്നാണ് മര്‍ക്കറ്റ് നില നല്‍കുന്ന സൂചന. ചൊവ്വാഴ്ച ഗ്രാമിന് 10 രൂപ കൂടി 1600 രൂപയായി. പവന് വില 12,800 രൂപ.
തിങ്കളാഴ്ച കൊച്ചി വിപണിയില്‍ സ്വര്‍ണവില പവന് 40 രൂപ വര്‍ധിച്ച് 12,720 രൂപയായിരുന്നു.
രാജ്യാന്തര രംഗത്ത് പ്രമുഖ നാണയങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടാവുന്ന ഇടിവാണ് വില വലിച്ചുയര്‍ത്തുന്നത്.
ഓഹരി വിപണികളിലെ മുന്നേറ്റവും സ്വര്‍ണത്തിന് ഗുണമായി. ഇന്ത്യക്ക് പിന്നാലെ ചൈനയും വിദേശ നാണയശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന വാര്‍ത്ത വിപണിയില്‍ സജീവമാണ്.
തുടര്‍ച്ചയായ പത്താം ദിവസമാണ് സ്വര്‍ണവില റെക്കാഡ് ഉയരങ്ങള്‍ കീഴടക്കുന്നത്.












Click it and Unblock the Notifications