സിപിഎം സ്വയം തിരുത്തണം: ബര്‍ദന്‍

മുന്നണിയുടെ നേതൃത്വത്തിലിരിക്കുന്നവര്‍ എന്ന നിലയില്‍ പ്രധാനമായും സിപിഎമ്മിന് എതിരായിരുന്നു വോട്ടുകള്‍. അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പുള്ള കാലയളവില്‍ തെറ്റുകള്‍ തിരുത്താന്‍ സിപിഎം തയാറാകണം- അദ്ദേഹം പറഞ്ഞു
മുഖ്യമന്ത്രിയെ മാറ്റാനും സിപിഎം തയ്യാറാകേണ്ടതുണ്ടോയെന്ന ചോദ്യത്തിന്, മാറ്റങ്ങള്‍ തീരുമാനിക്കേണ്ടതു സിപിഎമ്മാണെന്നും 2011ല്‍ തിരഞ്ഞെടുപ്പുണ്ടെന്നതു മനസ്സിലാക്കി അവര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നുംബര്‍ദന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അതില്‍നിന്നു സന്ദേശമുള്‍ക്കൊള്ളണം. കേരളത്തില്‍ മൂന്നു സീറ്റും ഇടതിന്റേതല്ലായിരുന്നു. യുഡിഎഫ് മൂന്നു സീറ്റും നിലനിര്‍ത്തി.
എന്നാല്‍ അവിടെ വോട്ടുകളുടെ എണ്ണത്തില്‍ കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇടതു പാര്‍ട്ടികള്‍ കാഴ്ചവച്ചത്. ബംഗാളില്‍ ഇപ്പോള്‍ നിയമസഭ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പിനു പോകേണ്ടതില്ല.
സര്‍ക്കാരിന്റെ കാലാവധി അഞ്ചു വര്‍ഷമാണ്. അതു പൂര്‍ത്തിയാക്കണം. അടുത്ത തിരഞ്ഞെടുപ്പ് 2011ലാണ്. എന്തുകൊണ്ടും അതുവരെ കാത്തിരിക്കുന്നതാണ് ഉചിതം. അതിനു അക്ഷമയുള്ളവരോടു ഞങ്ങള്‍ ഉപദേശിക്കുന്നതു ക്ഷമയോടെ കാത്തിരിക്കാനാണ്- ബര്‍ദന്‍ പറഞ്ഞു.












Click it and Unblock the Notifications