കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ നിയമസഭ പിരിച്ചുവിടില്ല

  • By Staff
Google Oneindia Malayalam News

CPM and CPI opposes advancing of West Bengal Assembly polls
കൊല്‍ക്കത്ത: നിയമസഭ പിരിച്ചുവിട്ട് ഉടന്‍ തിരഞ്ഞെടുപ്പ് നേരിടേണ്ടതില്ലെന്ന് പശ്ചിമ ബംഗാളിലെ ഇടതുമുന്നണി യോഗം തീരുമാനിച്ചു. മന്ത്രിസഭ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരത്തെ നേരിടേണ്ട സ്ഥിതിവിശേഷം നിലവിലില്ലെന്നും യോഗം വിലയിരുത്തി.

മുന്നണിയിലെ ഘടകകക്ഷി നേതാക്കന്‍മാര്‍ നടത്തുന്ന പരസ്യപ്രസ്താവനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബംഗാള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ഉന്നയിച്ച ആവശ്യത്തോട് സിപിഐയും സിപിഎമ്മും ഒഴിച്ചുള്ള പല ഘടകകക്ഷികളും യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഇടതുമുന്നണി യോഗം ചേര്‍ന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X