കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ കരുണാകരന്‍ പൂര്‍ണ ആരോഗ്യവാന്‍

  • By Staff
Google Oneindia Malayalam News

K Karunakaran
തിരുവനന്തപുരം: ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ പൂര്‍ണമായും ആരോഗ്യനില വീണ്ടെടുത്തുവെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

അദ്ദേഹം ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ട്‌. ന്യൂമോണിയക്കും ഹൃദ്രോഗത്തിനുമുള്ള മരുന്നുകള്‍ തുടരുകയാണ്. ഫിസിയോതെറാപ്പിയും തുടരുന്നുണ്ട്.

അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട്‌ സൂക്ഷ്‌മനിരീക്ഷണത്തിനായി അദ്ദേഹത്തിനു തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ സോണിയാഗാന്ധി കരുണാകരനുമായി ഫോണില്‍ സംസാരിച്ചു.

കൂടുതല്‍ പരിശോധനകള്‍ ഇപ്പോള്‍ ആവശ്യമില്ലെ ന്നു മെഡിക്കല്‍ ടീം തീരുമാനിച്ചതായും മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X