മുരളീധരനെ തിരിച്ചെടുക്കണം- കരുണാകരന്‍ കത്ത് നല്‍കി

തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കരുണാകരന്‍ ഇപ്പോള്‍ ആശുപത്രിയിലാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
കെ. മുരളീധരന്റെ മടങ്ങിവരവ് സംഘടനയ്ക്കുള്ളില്‍ വീണ്ടും ചര്‍ച്ചയായ പശ്ചാത്തലത്തില്‍ വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. അതേ സമയം കെ മുരളീധരനും കണ്ണൂര്‍ ഡിസിസി പ്രസിഡന്റിനും അനുകൂലമായി പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.












Click it and Unblock the Notifications