Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയുടെ കാര്യം പുനപരിശോധിക്കും: ചെന്നിത്തല

Ramesh Chennithala
തിരുവനന്തപുരം: കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്ന കാര്യം ആവശ്യമാണെങ്കില്‍ കെപിസിസി നിര്‍വാഹക സമിതി യോഗം പുനപരിശോധിയ്ക്കുമെന്ന് അധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി. മുരളിയെ തിരിച്ചെടുക്കേണ്ടെന്ന കഴിഞ്ഞ നിര്‍വാഹക സമിതി യോഗം പുനപരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് കെ കരുണാകരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കരുണാകരന്റെ സാന്നിധ്യത്തില്‍ തന്നെ കെപിസിസി നിര്‍വാഹക സമതി ഇക്കാര്യം പുനപരിശോധിയ്ക്കുമെന്നും ചെന്നിത്തല അറിയിച്ചു. യോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിയ്ക്കുകയായിരുന്നു ചെന്നിത്തല.

കെപിസിസി യോഗത്തില്‍ പിസി ചാക്കോ മുന്‍പ് കെപിസിസി അധ്യക്ഷനായിരുന്ന ഒരാളെ തിരികെ കൊണ്ടുവരുന്നതില്‍ ഭയക്കുന്നതെന്തിനെന്ന് ചോദിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് കോണ്‍ഗ്രസ് വിട്ട് എതിര്‍ ചേരിയില്‍ കുടിയേറിയ നേതാക്കന്‍മാരുടെ കാര്യങ്ങളും ചാക്കോ ഓര്‍മ്മിപ്പിച്ചു. അവര്‍ക്കൊക്കെ പാര്‍ട്ടിയില്‍ മടങ്ങിയെത്താമെങ്കില്‍ മുരളിയ്ക്ക് എന്ത് കൊണ്ട് കഴിയുന്നില്ലെന്നായിരുന്നു ചാക്കോ ചോദിച്ചത്.

മുരളിയുടെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പിതാവും പ്രവര്‍ത്തക സമിതി അംഗവുമായ കെ. കരുണാകരന്‍ കത്തു നല്‍കിയതിന് പുറമേ നിര്‍വാഹക സമിതിയില്‍ മുതിര്‍ന്ന നേതാക്കളായ പിസി ചാക്കോ, കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍, എംഎം ജേക്കബ്, കെ പീതാംബരക്കുറുപ്പ്, വിഎം സുധീരന്‍ എന്നിവര്‍ മുരളീധരന് മടങ്ങിയെത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

മുരളീധരന്റെ മടക്കം ഹൈക്കമാന്റിന്റേയും സോണിയാ ഗാന്ധിയുടേയും പരിഗണനയ്ക്ക് വിടുകയാണ് വേണ്ടതെന്ന് കെകെ രാമചന്ദ്രന്‍ മാസ്റ്ററും സുധീരനും ആവശ്യപ്പെട്ടു. എം.എം ജേക്കബും പീതാബരക്കുറുപ്പും സമാനമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. അതേ സമയം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയോ ആര്യാടന്‍ മുഹമ്മദോ പിപി തങ്കച്ചനോ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ തയാറായില്ല.

മുരളീധരന്റെ തിരിച്ചുവരവിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയതോടെ ഇതിന് തടസ്സം നില്‍ക്കുന്ന ചെന്നിത്തലയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+