കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ വര്‍ക്കി വിതയത്തില്‍ ആശുപത്രിയില്‍

  • By Staff
Google Oneindia Malayalam News

Varkey Vithayathil
കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പും സിബിസിഐ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ദിവസം സഭാ ആസ്ഥാനമായ സെന്റ് തോമസ് ഹൗസില്‍ നടന്ന ഒരു യോഗത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കര്‍ദ്ദിനാളിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട് തീവ്രപരിചരണ വിഭാഗത്തില്‍കഴിയുന്ന അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X