ഹെഡ്‌ലിക്ക് ബോളിവുഡുമായും ബന്ധം

സംവിധായകന്‍ മഹേഷ്ഭട്ടിന്റെ മരുമകനും നടനുമായ ഇമ്രാന്‍ ഹശ്മിയെയും നടി കങ്കണ റാവത്തിനെയും ഇയാള്‍ കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008ല്‍, ബാന്ദ്രയിലെ ഒരു പബ്ബിലായിരുന്നു ഹഷ്മിയും ഹെഡ്‌ലിയും ആദ്യമായി കണ്ടത്. ഇരുവരെയും തമ്മില്‍ പരിചയപ്പെടുത്തിയത് മഹേഷ് ഭട്ടിന്റെ മകനും ഹെഡ്‌ലി ബന്ധത്തിന്റെ പേരില്‍ സംശയിക്കപ്പെടുന്നയാളുമായ രാഹുല്‍ഭട്ടായിരുന്നു.
വോ ലംഹെ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു അടുത്ത കൂടിക്കാഴ്ച. അന്നാണ് കങ്കണ റാവത്തിനെ പരിചയപ്പെട്ടത്. ഹഷ്മിയും ഹെഡ്‌ലിയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചുവെന്നും സൂചനകളുണ്ട്. ഹഷ്മിയെ ഉടന്‍ ചോദ്യം ചെയ്‌തേക്കും.
ഹെഡ്‌ലിക്ക് മുംബൈയില്‍ വീട് തരപ്പെടുത്തിക്കൊടുത്ത മഹേഷ്ഭട്ടിന്റെ മകന്‍ രാഹുല്‍ഭട്ടിനെ എന്‍ഐഎ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. രാഹുലിനോട് മുംബൈ വിട്ടുപോകരുതെന്നും അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications