ദില്ലി: മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, ഹിന്ദി ഗാനരചയിതാവ് ജാവേദ് അക്തര്‍, മാധ്യമപ്രവര്‍ത്തകന്‍ എച്ച്‌കെ ദുവ, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതി ചെയര്‍മാന്‍ സിഎന്‍ആര്‍ റാവു എന്നിവരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ഹേമമാലിനി, ധാരാ സിങ്, ഡോ. ഛന്ദന്‍ മിത്ര, ഡോ. നാരായണ്‍ സിങ് മനക്ലാവു എന്നിവര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഇവരെ തിരഞ്ഞെടുത്തത്. ഭരണഘടനയിലെ എണ്‍പതാം വകുപ്പ് പ്രകാരം രാജ്യസഭയിലേക്ക് 12 അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ രാഷ്ട്രപതിയ്ക്ക് കഴിയും.