കാസര്‍കോട് വെടിവെപ്പ് :ജുഡീഷ്യല്‍ അന്വേഷണം നടത്തും

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കണ്ടെത്തിയ പുതിയ ചോര്‍ച്ചയെക്കുറിച്ച് അടിയന്തര പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിച്ചു. മുന്‍ ചീഫ് എഞ്ചിനീയര്‍മാരായ എംകെ പരമേശ്വരന്‍, ശശിധരന്‍, ഇറിഗേഷന്‍ ചീഫ് സെക്രട്ടറി ലതിക എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പു 134 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ 18ാം ബ്ലോക്കില്‍ പുതുതായി ഒരു ചോര്‍ച്ച കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിദഗ്ധ സംഘത്തെ നിയോഗിച്ചതെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ കലക്ടറായി വികെ ബാലകൃഷ്ണനെ മന്ത്രിസഭായോഗം വീണ്ടും നിയമിച്ചു. വോട്ടര്‍ പട്ടിക വിവാദത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നേരത്തേ വികെ ബാലകൃഷ്ണനെ കലക്ടര്‍ സ്ഥാനത്തു നിന്നു നീക്കിയിരുന്നു. വാട്ടര്‍ സ്‌പ്ലൈസ് സെക്രട്ടറിയായി കെ ജയതിലകിനെയും , ഇറിഗേഷന്‍ സെക്രട്ടറിയായി ഗുണവര്‍ധനയെയും നിയമിച്ചിട്ടുണ്ട്.
നാടാര്‍ വിഭാഗങ്ങള്‍ക്കു നിയമനങ്ങളില്‍ നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള പിന്നാക്കവിഭാഗ കമ്മിഷന്‍ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു.സ്വകാര്യതോട്ടങ്ങളുടെ പാട്ടനിരക്ക് വര്‍ധിപ്പിക്കാനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.
മാരാരിക്കുളത്ത് പുന്നപ്ര ജംക്ഷന് സമീപം അപകടത്തില്‍ മരിച്ച മൂന്നു മല്‍സ്യത്തൊഴിലാളികള്‍ക്ക് രണ്ട് ലക്ഷം രൂപവീതയും ക്ഷേമനിധിയില്‍ അംഗമല്ലാതിരുന്നയാളുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും അനുവദിച്ചു. വ്യാപാരി ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications