കാസര്‍കോട് എസ്പിയെ മാറ്റി നിര്‍ത്തണം : യുഡിഎഫ്

ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി തന്നെ വേണമെന്ന ആവശ്യത്തില്‍ യുഡിഎഫ് ഉറച്ചു നില്‍ക്കുന്നു. ഹൈക്കോടതി ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ ജില്ലാകോടതി ജഡ്ജിയെ വച്ച് അന്വേഷണമാരംഭിയ്ക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കു ചില നിബന്ധനകളുണ്ട്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കും. യുഡിഎഫ് ഉന്നതാധികാര സമിതി തിങ്കളാഴ്ച കാസര്‍ഗോഡ് സന്ദര്‍ശിയ്ക്കും. അവിടെ യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിയ്ക്കുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.
വെടിവെപ്പിനുത്തരവാദിയായ എസ്പിയെ സസ്‌പെന്റ് ചെയ്ത് മാറ്റി നിര്‍ത്തിയാകണം അന്വേഷണമാരംഭിയ്‌ക്കേണ്ടത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു കാസര്‍ഗോഡ് എസ്പി വെടിവയ്ക്കാന്‍ ഉത്തരവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. എസ്പി രാംദാസ് പോത്തനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും പി.പി. തങ്കച്ചന്‍ ആവശ്യപ്പെട്ടു.
ഇടതുപക്ഷത്തെ കേരളം കൈയൊഴിഞ്ഞുവെന്ന് തങ്കച്ചന്‍ ചൂണ്ടിക്കാട്ടി. ഭരണപരാജയമാണ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വിനയായത്. ഭരണത്തില്‍ തുടരാനുളള ധാര്‍മിക പിന്തുണ സര്‍ക്കാരിനു നഷ്ടപ്പെട്ടു മുഖ്യമന്ത്രി സ്വയം രാജിവച്ചൊഴിയുകയാണു വേണ്ടത്. കേരളാ കോണ്‍ഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് പി സി ജോര്‍ജ് യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications