കോണ്‍ഗ്രസ് പ്രവേശനം : മുരളി ദില്ലിക്ക്

കേരളത്തിലെ സാഹചര്യങ്ങള്‍ തനിയ്ക്ക് അനുകൂലമാണെന്ന് മുരളീധരന്‍ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിയ്ക്കും. കേരളത്തിന്റെ ചുമതല വഹിയ്ക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായിയുമായി മുരളീധരന്‍ വെളളിയാഴ്ച കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കിദ്വായിക്ക് കത്തു നല്‍കുമെന്നും സൂചനകളുണ്ട്. മുരളീധരന് എപ്പോള്‍ വേണമെങ്കിലും തന്നെ സന്ദര്‍ശിയ്ക്കാന്‍ കഴിയുമെന്ന് ക്വിദായി നേരത്തെ വ്യക്തമാക്കിയിരുന്നു.
ദില്ലി യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെയും അറിയിച്ചതായി കെ മുരളീധരന്‍ പറഞ്ഞു. ദില്ലി സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, വയലാര്‍ രവി, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications