വൃദ്ധസഹോദരിമാര്‍ കൊല്ലപ്പെട്ട നിലയില്‍

വിശാലാക്ഷിയെ കുളിമുറിയിലും സരസ്വതിയെ വരാന്തയിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റാണ് ഇരുവരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരുടെയും ദേഹത്ത് നിന്ന് ആഭരണങ്ങളും കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നു പിന്‍വലിച്ച പതിനാറായിരം രൂപയും നഷ്ടപ്പെട്ടതായി സൂചനയുണ്ട്്. ഇവര്‍ രണ്ട് പേരും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്.
ഒരു വലിയ പറമ്പിന് മധ്യത്തിലുള്ള വീട്ടില്‍ താമസിച്ചിരുന്ന ഇവരെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ അയല്‍വാസികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.












Click it and Unblock the Notifications