കരിമ്പ് കര്‍ഷകരുടെ പ്രശ്‌നം:സഭ സ്തംഭിച്ചു

കരിമ്പിന്റെ വില ഏകീകരിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും തുടക്കമിട്ട പ്രതിഷേധത്തില്‍ ബിജെപിയും ഇടതുപക്ഷ പാര്‍ട്ടികളും പങ്കുചേര്‍ന്നു. ഇത് സംബന്ധിച്ച ഓഡിനന്‍സ് പിന്‍ലവിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഭരണപക്ഷത്തുള്ള ഡിഎംകെയും പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നത് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.
ലോക്‌സഭയിലെ പുതിയ അംഗങ്ങളായ ചാള്‍സ് ഡയസ്, ഇന്‍ഗ്രിഡ് മക്‌ലിയോഡ്, ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് അംഗം കോണ്‍ഗ്രസിന്റെ രാജ് ബബ്ബാര്‍ എന്നിവരുടെ സത്യപ്രതിജ്ഞയായിരുന്നു ആദ്യം നടന്നത്. ഒമ്പത് മുന്‍ അംഗങ്ങളുടെ മരണത്തിലും തേക്കടി ബോട്ടു ദുരന്തത്തില്‍ മരിച്ചവര്‍ക്കും അടുത്തിടെ ഉണ്ടായ റെയില്‍വേ അപകടങ്ങളില്‍ മരിച്ചവര്‍ക്കും സഭ അനുശോചനം രേഖപ്പെടുത്തി.












Click it and Unblock the Notifications