ചോദിക്കുന്നത് 3രൂപയുടെ അംഗത്വം: മുരളി

സോണിയയ്ക്കുള്ള കത്ത് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായിയുടെ കൈവശമായിരിക്കും നല്‍കുക. ബുധനാഴ്ച രാത്രിയാണ് മുരളി ദില്ലിയിലെത്തിയത്.
വെള്ളിയാഴ്ചയായിരിക്കും മൊഹ്‌സിനയുമായുള്ള കൂടിക്കാഴ്ച നടക്കുക. പാര്‍ട്ടി അച്ചടക്ക സമിതിയുടെ അധ്യക്ഷന്‍ കൂടിയായ പ്രതിരോധമന്ത്രി എകെ ആന്റണി, പ്രവാസികാര്യമന്ത്രി വയലാര്‍ രവി എന്നിവരുമായും മുരളി കൂടിക്കാഴ്ച നടത്തും.
അപേക്ഷയുടെ പകര്‍പ്പ് ആന്റണിയുള്‍പ്പെടെയുള്ളവര്‍ക്കും നല്‍കുന്നുണ്ട്. ചിലസയമങ്ങളില്‍ എടുത്ത നിലപാടുകളിലും പറഞ്ഞ കാര്യങ്ങളിലും ഖേദം പ്രകടിപ്പിച്ചും അത്തരം നടപടികള്‍ ഇനിയുണ്ടാവില്ലെന്ന് ഉറപ്പു നല്‍കിയുമായിരിക്കും മുരളി പ്രവേശനത്തിന് അപേക്ഷ നല്‍കുക.
കോണ്‍ഗ്രസില്‍ വെറും മൂന്നു രൂപ അംഗത്വത്തിന് മാത്രമാണ് താന്‍ ആവശ്യപ്പെടുന്നതെന്നും മറ്റു സ്ഥാനമാനങ്ങളൊന്നും ചോദിച്ചിട്ടില്ലെന്നും ബുധനാഴ്ച അദ്ദേഹം കോഴിക്കോട്ടുവച്ച് പറഞ്ഞിരുന്നു. എന്തുതന്നെയായാലും ഇനി കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications