ചിരഞ്‍ജീവി വൈദ്യുതാഘാതത്തില്‍ നിന്നും രക്ഷപ്പെട്ടു

നവംബര്‍ 23ന് നടക്കാനിരിക്കുന്ന ആന്ധ്ര നഗരസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹൈദരാബാദിലെ ഗൗതം നഗറില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
തുറന്ന ട്രക്കില്‍ ചിരഞ്ജീവി ആരാധകര്‍ക്ക് നേരെ കൈവീശി നീങ്ങുന്നതിനിടെ ഹൈടെന്‍ഷന്‍ വൈദ്യുതി കമ്പി താഴേക്ക് പതിക്കുകയായിരുന്നു. സുരക്ഷാഭടന്‍മാര്‍ മുളക്കമ്പ് ഉപയോഗിച്ച് വൈദ്യുതിക്കമ്പി ഉയര്‍ത്തുന്നതിനിടെ വലിയ ശബ്ദത്തോടെ തീപ്പൊരി ചിതറി.
പെട്ടെന്ന് തലകുനിച്ച് വണ്ടിയിലേക്ക് പതുങ്ങിയതാണ് അദ്ദേഹത്തിന് രക്ഷയായത്. തീപ്പൊരികള്‍ അദ്ദേഹത്തിന്റെ ദേഹത്ത് പതിക്കുകയും ചെയ്‌തു.
കുറച്ചുനേരം പരിഭ്രാന്തനായി കാണപ്പെട്ട ചിരഞ്‌ജീവി വൈകാതെ സമനില വീണ്ടെടുത്ത് യാത്ര തുടര്‍ന്നു. എന്നാല്‍ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് പ്രചാരണം നടത്തുകയായിരുന്ന പ്രജാരാജ്യം സ്ഥാനാര്‍ഥിക്ക് ഇതേ രീതിയിലുണ്ടായ വൈദ്യുതാഘാതത്തില്‍ പൊള്ളലേറ്റു.
ബാലാമണിറെഡ്‌ഡിയെന്ന വനിതാ സ്ഥാനാര്‍ഥിയ്ക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications