രണ്ടാംഭാര്യക്കും ആശ്രിത നിമയനത്തിന് അര്‍ഹതയുണ്ട്

എന്നാല്‍ ആദ്യഭാര്യയ്ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെങ്കില്‍ മാത്രമേ ഇതിന് സാധുതയുള്ളുവെന്നും ജസ്റ്റിസുമാരായ മര്‍ക്കണ്ഡേയ കട്ജു, ആര്‍എം ലോധ എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.
കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. സായുധ റിസര്‍വ്വ് പൊലീസിലെ ജി ഹനുമന്ത ഗൗഡയുടെ രണ്ടാംഭാര്യയുടെ നിയമനം സംബന്ധിച്ചാണ് കേസ്.
ഹിന്ദു വിവാഹനിയമപ്രകാരം ഒരു പുരുഷന് രണ്ട് ഭാര്യമാര്‍ പറ്റില്ലെന്നും ആ സാഹചര്യത്തില്‍ രണ്ടാം ഭാര്യയ്ക്ക് ആശ്രിത നിയമനം അവകാശപ്പെടാനാവില്ലെന്നുമാണ് കര്‍ണാടക സര്‍ക്കാറിന്റെ അഭിഭാഷകന്‍ വാദിച്ചത്.
എന്നാല്‍ രണ്ടുഭാര്യമാരും തമ്മില്‍ ധാരണയിലെത്തിയാല്‍ നിങ്ങള്‍ക്കെങ്ങനെ ആശ്രിത നിയമനത്തെ എതിര്‍ക്കാന്‍ കഴിയുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ഒരു ഭാര്യ ആശ്രിത നിയമനവും മറ്റേ ഭാര്യ മറ്റാനുകൂല്യങ്ങളും ആഗ്രഹിച്ചാല്‍ നിങ്ങളെന്തിനാണ് അതോര്‍ത്ത് വിഷമിക്കുന്നതെന്നും കോടതി ചോദിച്ചു.
ഭാര്യമാര്‍ തമ്മിലുള്ള കരാറില്‍ സര്‍ക്കാര്‍ കക്ഷിയല്ലെന്നും അവര്‍ ധാരണയിലെത്തിക്കഴിഞ്ഞതാണെന്നും കോടതി നിരീക്ഷിച്ചു.
അന്തരിച്ച ഹനുമന്ത ഗൗഡ ആദ്യം വിവാഹം ചെയ്തത് അനസൂയ എന്ന സ്ത്രീയെയാണ്. പിന്നീട് ലക്ഷ്മിയെന്ന സ്ത്രീയെയും വിവാഹം ചെയ്തു.
1988ല്‍ ഗൗഡ മരിച്ചതോടെയാണ് സ്വത്ത്, പെന്‍ഷന്‍ തുക, ആനുകൂല്യം, ആശ്രിത നിയമനം എന്നിവയെച്ചൊല്ലി ഭാര്യമാര്‍ തമ്മില്‍ പ്രശ്‌നം തുടങ്ങിയത്.












Click it and Unblock the Notifications