പരപുരുഷഗമനം: 29 കാരിയെ കല്ലെറിഞ്ഞുകൊന്നു

ഇസ്ലാം മത മൗലികവാദികള്‍ക്ക് സ്വാധീനമുള്ള ദക്ഷിണ മേഖലയിലെ വാജിദിലാണ് കിരാതനീതി നടപ്പായത്. പരപുരുഷ ബന്ധത്തില്‍, കുറ്റാരോപിതയായ യുവതിയ്ക്ക് ഒരു കുട്ടിയുണ്ടെന്ന് തീവ്രവാദ സംഘത്തിന്റെ ജഡ്ജി കണ്ടെത്തിയിരുന്നു. യുവതിയുമായി ബന്ധം പുലര്‍ത്തിയ പുരുഷന് 100 ചാട്ടയടിയാണ് വിധിയ്ക്കപ്പെട്ടത്.
ചൊവ്വാഴ്ചയാണ് യുവതിയെ കല്ലെറിഞ്ഞുകൊന്നത്. അവിഹിത ബന്ധമാരോപിച്ച് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പ്രദേശത്ത് ഇത്തരത്തിലുള്ള രണ്ടാമത്തെ വധശിക്ഷയാണ് നടപ്പാക്കിയിരിക്കുന്നത്. മുപ്പത്തിമൂന്നുകാരനാണ് ഇത്തരത്തില്‍ വധിയ്ക്കപ്പെട്ടത്.












Click it and Unblock the Notifications