കാസര്‍കോട് സംഘര്‍ഷം: 5 പേര്‍ അറസ്റ്റില്‍

പൊലീസിനെതിരെയും ആരാധനാലയങ്ങള്‍ക്കു നേരെയും സംഘം ചേര്‍ന്ന് ആക്രമണം നടത്തിയതിനാണ് അറസ്റ്റ്. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തിന്റെ ലഭ്യമായ വീഡിയോ ദൃശ്യങ്ങള്‍ ഫോട്ടോകളും പൊലീസ് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.
വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇന്നലെ രാത്രിയോടെ 500 ഓളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഘര്‍ഷത്തിനിടെ കോളനിയിലെ ഒരു ഭജനമന്ദിരത്തിനു നേര്‍ക്ക് ആക്രമണം നടന്നിരുന്നു. അവിടത്തെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.












Click it and Unblock the Notifications