തെളിവെടുപ്പിനിടെ സയനൈഡ് കഴിച്ചു
പത്തനംതിട്ട: ജ്വല്ലറിയില്‍നിന്നു സ്വര്‍ണം നഷ്ടപ്പെട്ട കേസിലെ പ്രതിയായ ജീവനക്കാരന്‍ തെളിവെടുപ്പിനിടയില്‍ സയനൈഡ് കഴിച്ചു മരിച്ചു. ഒമല്ലൂര്‍ സ്വദേശി ബിനുവാണു മരിച്ചത്. ജ്വല്ലറിയില്‍നിന്ന് പല സമയത്തായി ആഭരണം നിര്‍മ്മിയ്ക്കാനായി കൊണ്ടുപോയ 750 ഗ്രാം സ്വര്‍ണം ബിനു തിരിച്ചേല്‍പിക്കാനുണ്ടെന്ന് ഉടമ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നഗരത്തിലെ ചില സ്ഥലങ്ങളില്‍ പണിക്കായി ഏല്‍പിച്ചിട്ടുണ്ടെന്നു ബിനു പറഞ്ഞിരുന്നു. തെളിവെടുപ്പിനായി ഒരു കടയില്‍ കൊണ്ടുചെന്നപ്പോള്‍ മുഖം കഴുകാനെന്ന് പറഞ്ഞ് അകത്തേക്കു കയറിയ ബിനു അവിടെ സൂക്ഷിച്ചിരുന്ന സയനൈഡ് ലായനി കുടിക്കുകയായിരുന്നു.












Click it and Unblock the Notifications