Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍ക്കോട്: ഹൈക്കോടതി വിശദീകരണം തേടി

Kerala High Court
കൊച്ചി: കാസര്‍കോട്ട് സാമുദായിക സംഘട്ടനങ്ങള്‍ തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി.

അടുത്ത ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. കാസര്‍കോട് ജില്ലയില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതായി സപ്തംബറില്‍ കോടതി പറഞ്ഞിരുന്നു.

ഹിന്ദു- മുസ്‌ലിം സംഘര്‍ഷങ്ങള്‍ ആശങ്കാജനകമാണെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ എന്തൊക്കെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ സംഭവുമായി നേരിട്ടു ബന്ധമുള്ള മൂന്നു പേരെ അറസ്റ്റു ചെയ്തതായി കണ്ണൂര്‍ റേഞ്ച് ഐജി ടോമിന്‍ ജെ തച്ചങ്കരി സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് 27 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+