പോള്‍ വധം: കുറ്റപത്രം സമര്‍പ്പിച്ചു

25 പ്രതികളാണ് കേസിലുള്ളത്. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘം തലവന്‍ ജയചന്ദ്രനാണ് ഒന്നാം പ്രതി. പോളിനെ കുത്തിയെന്ന് പൊലീസ് പറയുന്ന കാരി സതീശന്‍ അഞ്ചാം പ്രതിയാണ്.
ഗുണ്ടാ നേതാക്കളായ ഓംപ്രകാശിനും രാജേഷിനുമെതിരെ തെളിവു നശിപ്പിച്ച കേസിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
120 പേജുള്ളതാണ് കുറ്റപത്രം. കേസില്‍ മൊത്തം 180 സാക്ഷികളാണുള്ളത്. പ്രതികളായ സത്താറിനെയും കാരി സതീശനെയും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.
കേസില്‍ കുറ്റപത്രം ഫയല്‍ ചെയ്‌തുകഴിഞ്ഞാല്‍ ചിത്രം പൂര്‍ണമാകുമെന്നും അതിനുശേഷവും സി ബി ഐ അന്വേഷണത്തിനായി ഹര്‍ജി നല്‍കാന്‍ കഴിയുമെന്നും ഹൈക്കോടതി ചീഫ്‌ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠ്, ജസ്റ്റിസ് എ കെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഹര്‍ജി പരിഗണിക്കവേ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ് ഓഗസ്റ്റ് 21നാണ് പോള്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications