പിണറായിയുടെ വീട്: പൊലീസ് കേസെടുത്തു

വ്യാജ പ്രചാരണത്തിനെതിരെ പിണറായി ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്‍ കേസെടുത്തത്.
തൃശൂര്‍ സ്വദേശി പ്രമോഷ് എന്നയാളുടെ വീടിന്റെ ചിത്രമാണ് പിണറായിയുടെ വീടിന്റേതെന്ന മട്ടില്‍ മെയിലുകളായും മറ്റും പ്രചരിക്കുന്നത്. കുന്നംകുളം-കോഴിക്കോട് റൂട്ടില്‍ കടവല്ലൂര്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ സ്റ്റോപ്പിനടുത്താണ് ഈ മൂന്നുനില മാളിക.
സൗദി അറേബ്യയില്‍ ജോലിചെയ്യുകയാണ് പ്രമോഷ്. പിണറായിയുടേതെന്ന പേരില്‍ നെറ്റില്‍ പ്രചരിക്കുന്ന ചിത്രം തന്റെ വീടിന്റേതാണെന്ന് രണ്ടു ദിവസം മുമ്പാണ് പ്രമോഷ് സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി എം ബാലാജിയെ അറിയിച്ചത്.
ബാലാജി ഇക്കാര്യം പിണറായിയെ അറിയിച്ചു. തുടര്‍ന്നാണ് പിണറായി പരാതി ഫയല്‍ ചെയ്തത്. ഭൂഗര്‍ഭ അറയുള്പ്പെടെ രണ്ടേക്കറിലാണ് ഈ മൂന്നു നില വീട് സ്ഥിതിചെയ്യുന്നത്.
നാലു വര്‍ഷം മുമ്പാണ് വീട് പണിയാന്‍ തുടങ്ങിയത്. ഒരുവര്‍ഷം മുമ്പാണ് പ്രമോഷും കുടുംബവും ഇവിടെ താമസിച്ചു തുടങ്ങിയത്. ഗള്‍ഫില്‍ താമസിക്കുന്ന ഇവര്‍ വര്‍ഷത്തില്‍ മൂന്നുമാസം കുടുംബസമേതം വന്ന് ഇവിടെയാണ് താമസിക്കുന്നത്.
ഇപ്പോള്‍ പ്രമോഷ് നാട്ടിലുണ്ട്. ചില സീരിയലുകളുടെ നിര്‍മ്മാണത്തിരക്കിലാണ്. കേസുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലില്‍ നിന്നും പ്രമോഷുമായി ബന്ധപ്പെട്ടിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ കടവല്ലൂരില്‍ എത്തുന്നുണ്ട്.
ഇതിനിടെ പിണറായിക്കെതിരെ ഇന്റര്‍നെറ്റില്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കുന്ന മെയിലുകളും വ്യാപകമായിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications