റാണ ബന്ധം: ടാക്സി ഡ്രൈവറെ ചോദ്യം ചെയ്തു

കൊച്ചിയിലെ താജ് ഹോട്ടലില്‍ നിന്ന് ചെക്കൌട്ട് ചെയ്തശേഷം വിമാനത്തിലേക്ക് പോകാന്‍ റാണ വിളിച്ച ടാക്സിയുടെ ഡ്രൈവറെയാണ് ചോദ്യം ചെയ്തത്.
വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് ടാക്സി ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ ആരും ഇടയ്ക്കുവച്ച് കാറില്‍ കയറിയില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ പറഞ്ഞു.
ഹോട്ടലിന് സമീപത്തെ ടെലിഫോണ്‍ ബൂത്ത് രേഖകള്‍ പരിശോധിച്ചാണ് റാണ വിളിച്ച സ്വകാര്യ ടാക്സി ഡ്രൈവറെ പൊലീസ് കണ്ടെത്തിയത്.
ഉച്ചയ്ക്ക് രണ്ടേമുക്കാലിന് ചെക്കൌട്ട് ചെയ്ത റാണ രാത്രി ഒന്‍പതരയ്ക്ക് വിമാനം കയറുന്നതുവരെ എവിടെയായിരുന്നു എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം ഹോട്ടല്‍ മുറിയില്‍ താമസിച്ചാല്‍ ഒരു ദിവസത്തെ വാടക കൂടി നല്‍കേണ്ടി വരുമെന്നതു കൊണ്ട് നേരത്തെ മുറി ഒഴിഞ്ഞതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.












Click it and Unblock the Notifications