കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുമെന്ന് താലിബാന്‍

റാവല്‍പിണ്ടി, ചക്‌ലാല എന്നിവിടങ്ങളിലെ ജലസ്രോതസുകളിലും റിസര്‍വോയറുകളിലും വിഷം കലര്‍ത്തുമെന്നാണ് ഭീഷണി. ഇതിനായി 200 ലിറ്റര്‍ വിഷം കരുതിയിട്ടുണ്ടെന്നും ഭീഷണിയില്‍ പറയുന്നു.
ഭീഷണിയെ തുടര്‍ന്ന് ഇവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. എഞ്ചിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ഡയറക്ടര്‍മാര്‍, ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവരെ സുരക്ഷാ മേല്‍നോട്ടങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് റാവല്‍പ്പിണ്ടി കന്‍റോണ്‍മെന്‍റ് ബോര്‍ഡ് സി ഇ ഒ റഫീഖ് ആദില്‍ സിദ്ദിഖ് അറിയിച്ചു.
ബുധനാഴ്ചയാണ് റാവല്‍പിണ്ടിയിലെ സൈനിക കേന്ദ്രങ്ങളിലേക്ക് താലിബാന്‍ ഭീഷണിക്കത്ത് ഫാക്സ് ചെയ്തത്.
ഒക്ടോബറില്‍ തെക്കന്‍ വസീറിസ്ഥാനില്‍ പാക് സൈന്യം നടത്തിയ സൈനിക നടപടിയില്‍ 500 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് സൈന്യം അവകാശപ്പെടുന്നത്.












Click it and Unblock the Notifications