സ്വര്‍ണവില 13000ലേക്ക് അടുക്കുന്നു

ഇപ്പോള്‍ പവന് 12,960 ഉം ഗ്രാമിന് 1,620 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനയാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.
ആഗോള സ്വര്‍ണവിലയിലും കുതിപ്പുണ്ടായിട്ടുണ്ട്. ഔണ്‍സിന് (31.1 ഗ്രാം) 1,150 ഡോളറിനോടടുക്കുകയാണു സ്വര്‍ണം.
ആഗോള വില ഉയരുന്നതു കേരളത്തിലും വരും ദിവസങ്ങളില്‍ വില വര്‍ധനയ്ക്കു കാരണമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നു.
ഇന്ത്യ അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് 200 ടണ്‍ സ്വര്‍ണം വാങ്ങിയതിനുശേഷമുള്ള കുതിപ്പ് തുടരുമെന്നാണു നിഗമനം. ഇന്ത്യയ്ക്കു ശേഷം ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങ ളും സ്വര്‍ണശേഖരം ഉയര്‍ത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ഉയര്‍ന്ന ഡിമാന്‍ഡ് തന്നെയാണു വിലക്കുതിപ്പിനു കാരണം. ഡോളറിന്‍റെ മൂല്യം കുറയുന്നതും സ്വര്‍ണത്തിളക്കത്തിനു കാരണമാകുന്നു.












Click it and Unblock the Notifications