Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെഡ്ലി രാജ്യത്തുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു

Terrorist
ദില്ലി: ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ്‌ ഹെഡ്‌ലി ഇന്ത്യയിലൊട്ടുക്കും സ്‌ഫോടനപരമ്പരകള്‍ ആസൂത്രണം ചെയ്‌തിരുന്നെന്ന്‌ വ്യക്തമായി. കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളിലാണ് സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടത്.

ഇതിനു മുന്നോടിയായി ഇന്ത്യയില്‍ ലഷ്‌കര്‍ ശൃംഖല സജീവമാക്കാന്‍ ഇയാള്‍ വ്യാപകശ്രമങ്ങള്‍ നടത്തിയിരുന്നുവെന്ന്‌ കേന്ദ്ര ഇന്റലിന്‍സ്‌ ബ്യൂറോ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ക്രൈംബ്രാഞ്ച്‌ ഹെഡ്‌ലിയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയത് കേസില്‍ സുപ്രധാന മുന്നേറ്റമായി. മുംബൈയില്‍ 2006നും 2008നും ഇടയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത്‌ ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ഫോണാണിതെന്ന്‌ കരുതുന്നു.

ഫോണ്‍ രേഖകളില്‍നിന്ന്‌ വ്യക്തമായത്‌ ഇയാള്‍ മുംബൈയിലെ ചില കോള്‍ഗേള്‍സുമായും മറ്റും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ്‌. ഇത്തരം സ്‌ത്രീകളില്‍ തത്‌പരനായിരുന്ന ഇയാള്‍ തന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ഇവരെ ഇടയ്‌ക്ക്‌ ബന്ധപ്പെട്ടിരുന്നുവെന്നാണ് വിശദീകരണം.

ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന ചില ബോളിവുഡ്‌ താരങ്ങള്‍ക്കുനേരെയും അന്വേഷണമുന നീളുന്നുണ്ട്‌.

ഈ താരങ്ങള്‍ ബ്രീച്ച്‌ കാന്‍ഡിയിലെ ജിംനേഷ്യത്തില്‍വെച്ച്‌ ഹെഡ്‌ലിയെ കണ്ടിരുന്നുവെന്നാണ്‌ കരുതുന്നത്‌. ഇവരെ ദേശീയ അന്വേഷണ ഏജന്‍സി ഉടന്‍ ചോദ്യംചെയ്യും.

കൊച്ചിക്കു പുറമെ മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്‌, ലഖ്‌നോ, ആഗ്ര, പുനെ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ലഷ്‌കര്‍ ഗ്രൂപ്പുകള്‍ സജീവമാക്കാന്‍ ഹെഡ്‌ലി പ്രവര്‍ത്തനം നടത്തിയിരുന്നത്‌. ഇതിന്റെ ഭാഗമായിത്തന്നെയാണ്‌ ലഷ്‌കര്‍ ഭീകരനെന്ന്‌ സംശയിക്കുന്ന തഹാവൂര്‍ റാണ കൊച്ചി സന്ദര്‍ശിക്കുകയും വിദേശത്തേക്ക്‌ എന്ന വ്യാജേന ആളുകളെ റിക്രൂട്ട്‌ ചെയ്യാനുള്ള പരസ്യം നല്‍കുകയും ചെയ്‌തത്‌.

മുംബൈയിലെ നരിമാന്‍ ഹൗസിനു പുറമെ പുനെയിലെ ഓഷോ ആശ്രമത്തിനു സമീപമുള്ള ഹോട്ടല്‍ സൂര്യ വില്ലയില്‍ താമസിച്ച ഹെഡ്‌ലി ജൂതന്മാര്‍ താമസിക്കുന്ന ചബഡ്‌ ഹൗസിനെപ്പറ്റിയും വിവരങ്ങള്‍ ശേഖരിച്ചു.

മാര്‍ച്ച്‌ 16-നാണ്‌ ഇയാള്‍ സൂര്യ വില്ലയില്‍ താമസിച്ചത്‌. ഈ ദിവസം ഹെഡ്‌ലി പുണെയില്‍ തങ്ങിയതിനെപ്പറ്റി പോലീസ്‌ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണ്‌. ഹോട്ടലില്‍ ഇയാള്‍ നല്‍കിയ അമേരിക്കന്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+