കോണ്‍ഗ്രസ് പ്രവേശനം: മുരളി കത്ത് നല്കി

കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയാല്‍ ഗ്രൂപ്പ് കളിക്കില്ലെന്നും പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും മുരളീധരന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ തന്റെ ഭാഗത്തുനിന്നുണ്ടായ ദൗര്‍ഭാഗ്യകരമായ നടപടികളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിയുടെ വീട്ടിലെത്തിയാണ് വ്യാഴാഴ്ച വൈകിട്ട് അദ്ദേഹം അപേക്ഷ കൈമാറിയത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കുള്ളതാണ് അപേക്ഷ. തന്‍േറത് 'നിരുപാധിക മാപ്പപേക്ഷ'യാണെന്ന് കത്ത് സമര്‍പ്പിച്ചശേഷം മുരളീധന് പറഞ്ഞു.
കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്നും തന്നോടൊപ്പം തിരിച്ചുവരുന്ന പ്രവര്‍ത്തകരെ പാര്ട്ടിയിലെടുക്കണമെന്നും അപേക്ഷയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
അപേക്ഷ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് സമര്‍പ്പിക്കുമെന്നും അവരുമായി ചര്‍ച്ച നടത്തിയശേഷം അഭിപ്രായം അറിയിക്കാമെന്നും മൊഹ്സിന പറഞ്ഞതായി മുരളീധരന് വെളിപ്പെടുത്തി. മുരളീധരനും മൊഹ്സിനയും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു.
അപേക്ഷയുടെ പകര്‍പ്പ് എഐസിസി അച്ചടക്കസമിതി അധ്യക്ഷന്‍കൂടിയായ പ്രതിരോധമന്ത്രി എ.കെ. ആന്റണിക്ക് നല്‍കുമെന്ന് മുരളീധരന് പറഞ്ഞു.
കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയെയും അദ്ദേഹം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് എന്നിവരുമായി സംസാരിച്ചശേഷമാണ് താന്‍ ഹൈക്കമാന്‍ഡിന് അപേക്ഷ നല്‍കിയതെന്ന് മുരളീധരന് വെളിപ്പെടുത്തി.
-
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്?












Click it and Unblock the Notifications