Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളി ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

K Muraleedharan
ദില്ലി: കോണ്‍ഗ്രസ് പുനപ്രവേശം സംബന്ധിച്ച് കെ മുരളീധരന്‍ എഐസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ എകെ ആന്റണിയുമായി ചര്‍ച്ച നടത്തി.

ആന്റണിയുടെ ഔദ്യോഗിക വസതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടി പ്രശ്‌നങ്ങളില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ആന്റണി നിര്‍ദ്ദേശിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം മുരളി പറഞ്ഞു.

മുരളീധരന്റെ മടങ്ങിവരവ് സംബന്ധിച്ച ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുരളി ഇക്കാര്യം പറഞ്ഞത്.

മാത്രമല്ല മാധ്യമങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച എഐസിസി അംഗം വീരപ്പ മൊയ്‌ലിയുമായി മുരളി കൂടിക്കാഴ്ച നടത്തിയേയ്ക്കും.

മുരളീധരന്റെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുകയാണ്. ഡിഐസി രൂപീകരണത്തെത്തുടര്‍ന്ന് ആറു വര്‍ഷത്തേക്കാണ് മുരളിയെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച മുരളി കേന്ദ്രമന്ത്രി വയലാര്‍ രവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മുരളിയുടെ കോണ്‍ഗ്രസിലേയ്ക്കുള്ള തിരിച്ചുവരവിന് മെച്ചപ്പെട്ട അവസ്ഥയുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് രവി പറഞ്ഞിരുന്നു.

താന്‍ കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന ആളാണ് മുരളി. തന്റെയത്ര സ്‌നേഹം അദ്ദേഹത്തിന് കരുണാകരന്‍ മാത്രമേ നല്‍കിയിട്ടുണ്ടാകൂ എന്നെല്ലാം പറഞ്ഞ രവി മുരളിയുടെ തിരിച്ചുവരവു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് കൂട്ടായ്മയാണെന്ന് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+