റുക്സാനയ്ക്ക് സായുധസേനയില്‍ ചേരാന്‍ മോഹം

സര്‍ക്കാറില്‍ നിന്ന് താനും സഹോദരനും മറ്റൊന്നും ആഗ്രഹിക്കുന്നില്ലെന്നും സായുധസേനയില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ അനുവദിക്കണമെന്നും അഹമ്മദാബാദില്‍ നടന്ന ഒരു ചടങ്ങിലാണ് റുക്‌സാന പറഞ്ഞത്.
സപ്തംബര്‍ 27നാണ് റുക്‌സാനയും സഹോദരനും ചേര്‍ന്ന് ജമ്മുവിലെ രജൗരി ജില്ലയിലെ അപ്പര്‍ കല്‍സിയിലുള്ള വീട്ടിലെത്തിയ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ വെടിവെച്ചുകൊന്നത്. ഭീകരന്റെ കൈയിലെ തോക്ക് പിടിച്ചുവാങ്ങിയാണ് റുക്സാന വെടിയുതിര്‍ത്തത്.
ഭീകരനുനേരെ വെടിവെക്കുമ്പോള്‍ തനിക്ക് ഭയമില്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തന്റെയും കുടുംബത്തിന്റെയും സുരക്ഷയില്‍ ആശങ്കയുണ്ടെന്നും റുക്‌സാന പറഞ്ഞു.
ഒക്ടോബറില്‍ റുക്‌സാനയെയും കുടുംബത്തെയും രജൗരിയിലെ അതിസുരക്ഷാ മേഖലയിലേക്ക് സര്‍ക്കാര്‍ മാറ്റിയിരുന്നു. രണ്ടുപോലീസ് ക്വാട്ടേഴ്‌സുകളിലായാണ് 12 അംഗ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരായി റുക്‌സാനയെയും സഹോദരനെയും അമ്മാവനെയും നിയമിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഇവര്‍ സ്വീകരിച്ചിട്ടില്ല. കേന്ദ്ര സര്‍വീസില്‍ സ്ഥിരം ജോലി വേണമെന്നാണ് ഇവരുടെ ആവശ്യം.












Click it and Unblock the Notifications