സിഎന്‍എന്‍ ഐബിഎന്‍ ഓഫീസുകള്‍ അക്രമിച്ചു

മുംബൈയിലെ ആക്രമണത്തില്‍ ഒരു വനിത റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഐബിഎന്‍-7 , ഐബിഎന്‍ ലോക്മത് ചാനലുകള്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലാണ് 25 ഓളം പേരടങ്ങുന്ന സംഘം ആക്രമണം നടത്തിയത്. ഓഫിസിലെ കമ്പ്യൂട്ടറുകളും കസേരകളും മറ്റു ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്തു. പുനെയില്‍ ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഓബി വാനും അക്രമികള്‍ അക്രമിച്ചു.
അക്രമികളില്‍ അഞ്ചു പേരെ ഓഫിസിലുണ്ടായിരുന്ന ഐബിഎന്‍ ജീവനക്കാര്‍ തന്നെ പിടികൂടി. സംഭവത്തിനു പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ പറഞ്ഞു. വന്‍ പ്രതിഷേധമാണ് ശിവസേന അക്രമണത്തിനെതിരെ രാജ്യമെങ്ങും ഉയര്‍ന്നിരിയ്ക്കുന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ റാലി സംഘടിപ്പിയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications