കരിമ്പ് വില പ്രതിഷേധം ശക്തമാവുന്നു

വെള്ളിയാഴ്ച രാവിലെ സഭ ചേര്‍ന്ന ഉടന്‍ ബിജെപി എംപിമാരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സ്്പീക്കര്‍ മീരാ കുമാറിന് മു്ന്നിലെത്തി ബഹളം തുടങ്ങി. രാജ്യസഭയുടെ പ്രവര്‍ത്തനങ്ങളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്.
ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് കരിമ്പ് കര്‍ഷകര്‍ ദില്ലിയില്‍ വ്യാഴാഴ്ച പ്രകടനം നടത്തിയിരുന്നു. കരിമ്പുവില പ്രശ്‌നത്തില്‍ മറ്റു കക്ഷികളുടെ പിന്തുണയ്ക്കായി എന്‍ഡിഎ നേതാക്കള്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ തുടര്‍ന്ന് കരിമ്പ് വിലയില്‍ ക്വിന്റലിന് 35 രൂപ രൂപ കുറവ് വന്നുവെന്നാണ് കര്‍ഷകര്‍ ആരോപിയ്ക്കുന്നത്.












Click it and Unblock the Notifications