കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിമ്പ് വില പ്രതിഷേധം ശക്തമാവുന്നു

  • By Staff
Google Oneindia Malayalam News

Parliament
ദില്ലി: കരിമ്പ് വില നിയന്ത്രിയ്ക്കാനുള്ള ഓര്‍ഡിനനന്‍സില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ സഭ ചേര്‍ന്ന ഉടന്‍ ബിജെപി എംപിമാരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സ്്പീക്കര്‍ മീരാ കുമാറിന് മു്ന്നിലെത്തി ബഹളം തുടങ്ങി. രാജ്യസഭയുടെ പ്രവര്‍ത്തനങ്ങളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്.

ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് കരിമ്പ് കര്‍ഷകര്‍ ദില്ലിയില്‍ വ്യാഴാഴ്ച പ്രകടനം നടത്തിയിരുന്നു. കരിമ്പുവില പ്രശ്‌നത്തില്‍ മറ്റു കക്ഷികളുടെ പിന്തുണയ്ക്കായി എന്‍ഡിഎ നേതാക്കള്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ തുടര്‍ന്ന് കരിമ്പ് വിലയില്‍ ക്വിന്റലിന് 35 രൂപ രൂപ കുറവ് വന്നുവെന്നാണ് കര്‍ഷകര്‍ ആരോപിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X