കൊച്ചി മെട്രോക്ക് തിരിച്ചടി

ധനമന്ത്രാലയത്തെ വിശ്വാസത്തിലെടുത്ത് പദ്ധതി മുന്നോട്ട് പോകുന്നതിനാണ് ജയ്പാല്‍ റെഡ്ഡി മന്ത്രിസഭയില്‍ കൂടുതല്‍ സമയം ചോദിച്ചതെന്നാണ് സൂചന. ധനവകുപ്പുമായി കൂടുതല്‍ ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കാമെന്നാണ് നഗരവികസന മന്ത്രാലയത്തിന്റെ പ്രതീക്ഷ. യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന മന്ത്രിസഭാംഗങ്ങള്‍ക്ക് കാഴ്ചക്കാരായി ഇരിയ്‌ക്കേണ്ടി വന്നത് പദ്ധതിയോട് ഉന്നത തലത്തിലുള്ള എതിര്‍പ്പ് ശക്തമാണെന്ന സൂചനകളാണ് നല്‍കുന്നത്.
പദ്ധതിക്കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കരുതെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജ്ജി മന്ത്രിസഭയില്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചി മെട്രോയ്ക്ക് അനുമതി നല്‍കുന്നതിന് തടസ്സമില്ലെന്ന് ജയ്പാല്‍ റെഡ്ഡി പല വേദികളില്‍ പ്രസ്താവിച്ചിരുന്നത് കേരളത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു.
പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ധനമന്ത്രാലയവും കേന്ദ്ര ആസൂത്രണ കമ്മീഷനും തത്വത്തില്‍ നിലപാടെടുത്ത സാഹചര്യത്തില്‍ വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ അന്തിമാനുമതി ലഭിയ്ക്കുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രതീക്ഷ.
പൊതു മേഖലയില്‍ പദ്ധതി നടപ്പാക്കാനാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. പൊതുമേഖലയില്‍ നടപ്പിലാക്കുന്നതിന് പദ്ധതിയ്ക്ക് അനുമതി നല്‍കിയാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നാണ് ധനമന്ത്രാലയത്തിന്റെ വാദം. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതി നടത്തിപ്പിന് ധനവകുപ്പിന് എതിര്‍പ്പില്ലെന്നാണ് സൂചന. 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയ്ക്ക് 3000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 1800 കോടി വിദേശ സഹായമായിരിക്കും.












Click it and Unblock the Notifications