കാസര്‍കോട് സംഘര്‍ഷം: 8 പേര്‍ കൂടി പിടിയില്‍

സംഘര്‍ഷത്തിനിടെ ലീഗ് പ്രവര്‍ത്തകര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് തിരഞ്ഞുവരികയാണ്. അതിനിടെ പോലീസ് വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടു ദിവസമായി തെളിവെടുപ്പ് തുടരുകയാണ്. വെടിവച്ച കാസര്‍കോട് എസ്പി രാംദാസ് പോത്തനില്‍ നിന്ന് സംഘം മൊഴിയെടുത്തു.
അതിനിടെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് അന്വേഷണ സംഘം ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചയാളുടെ ശരീരത്തിലെ വെടിയുണ്ടയും തോക്കും തമ്മില്‍ ഒത്തുനോക്കാനാണിത്.












Click it and Unblock the Notifications