പാലക്കാട്: മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്റെ പുനപ്രവേശവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് കൊക്കൊള്ളും. മുരളിയുടെ മടങ്ങിവരവിനെക്കുറിച്ച് ദില്ലിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പാലക്കാട് മൂലത്തറ ഡാം സന്ദര്‍ശിച്ച് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
മൂലത്തറ ഡാം തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡാം തകര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ മരിച്ച കര്‍ഷക തൊഴിലാളി പാലക്കാട് കോട്ടായി എടക്കാട്ടുപടി വേലായുധന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.