മനുഷ്യക്കൊഴുപ്പിനായി കൊല: 4 പേര്‍ അറസ്റ്റില്‍

രാജ്യത്തെ ഉള്‍പ്രദേശങ്ങളിലൂടെ യാത്രചെയ്യുന്നവരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്, ജോലി വാഗ്ദാനം നല്‍കി ആളുകളെ വിളിച്ചുവരുത്തിയശേഷം കൊലനടത്തുന്ന രീതിയാണ് ഇവര്‍ തുടര്‍ന്നുവന്നത്.
കൊലനടത്തിയശേഷം മനുഷ്യശരീരത്തില്‍ നിന്നും കൊഴുപ്പ് ശേഖരിച്ച് വില്‍ക്കുകയാണ് ചെയ്യുന്നത്. ഒരു ലിറ്റര്‍ കൊഴുപ്പിന് 15,000 ഡോളര്‍ വിലയുണ്ട്.
യൂറോപ്പില്‍ സൗന്ദര്യവര്‍ധക വസ്തു നിര്‍മ്മാണത്തിന് മനുഷ്യക്കൊഴുപ്പ് വന്‍തോതില്‍ ഉപയോഗിക്കുന്നതായ വാര്‍ത്തകളുംകൂടിയാണ് ഇവരുടെ അറസ്റ്റിനൊപ്പം വെളിച്ചത്ത് വന്നിരിക്കുന്നത്.
ഇതിന് പുന്നില്‍ അന്താരാഷ്ട്ര ശ്രൃംഗല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പെറു പൊലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.
ഇപ്പോള്‍ അറസ്റ്റിലായ സംഘം അറുപത് പേരെയെങ്കിലും ഈ ആവശ്യത്തിനായി കൊന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
വാര്‍ത്താസമ്മേളനത്തില്‍ ഇവരില്‍ നിന്നും പിടിച്ചെടുത്ത മനുഷ്യക്കൊഴുപ്പും കുറ്റവാളികളില്‍ ഒരാളുടെ ചിത്രവും പൊലീസ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications