സ്വര്‍ണവില 13000 കടന്നു

രാജ്യാന്തര വിപണയില്‍ ഡോളറിന്റെ മൂല്യം ഇടിയുന്നതും പണപ്പെരുപ്പത്തിനെതിരെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യക്കാരേറിയതുമാണ് വിലവര്‍ധനയുടെ കാരണം. ഡോളറിന്റെ മൂല്യശോഷണം തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് കരുതപ്പെടുന്നത്.
സ്വര്‍ണത്തിന്റെ വിലവര്‍ധന ആഭ്യന്തര വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ടെങ്കിലും വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചയ്ക്കിടെ ഏകദേശം 1000 രൂപയാണ് ഒരു പവന് കൂടിയത്.
ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ഉപഭോഗം 800.3 ടണ്‍ കവിഞ്ഞുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ കാണിക്കുന്നത്. ഇതു നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലേതിനെക്കാള്‍ 15 ശതമാനം അധികമാണ്. ഇന്ത്യയില്‍ മൂന്നാം പാദത്തിലും മുന്‍ പാദത്തേക്കാള്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്












Click it and Unblock the Notifications