2050ല്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

2032ല്‍ ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ലേഖനം പ്രവചിയ്ക്കുന്നു. അമേരിക്കയേക്കാള്‍ 20 ശതമാനം അധികം സാമ്പത്തിക വളര്‍ച്ച ചൈന കൈവരിയ്ക്കും. അടുത്ത നാല്‍പതു വര്‍ഷങ്ങളില്‍ ജി 20 രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുടെ 60 ശതമാനവും ബ്രസീല്‍, ചൈന, ഇന്ത്യ, റഷ്യ, മെക്‌സിക്കോ എന്നീ രാഷ്ട്രങ്ങളില്‍ നിന്നായിരിക്കും. നിലവിലുള്ളതില്‍ നിന്നും ചൈനയുടെയും ഇന്ത്യയുടെയും ജിഡിപി 60 ട്രില്യണ്‍ കണ്ട് വര്‍ദ്ധിയ്ക്കുമെന്നാണ് യുഎസ് വിദഗ്ധര്‍ പറയുന്നു.
മുന്‍ ലോകബാങ്ക് ഡയറക്ടറും അന്താരാഷ്ട്ര സാമ്പത്തിക പദ്ധതിയുടെ ഡയറക്ടറുമായ യൂറി ദാധുഷ്, പദ്ധതിയില്‍ അംഗമായ ബെനറ്റ് സ്റ്റന്‍സില്‍ എന്നിവര്‍ ചേര്‍ന്നാണ് ലേഖനം എഴുതിയിട്ടുള്ളത്.












Click it and Unblock the Notifications