മുരളിയുടെ തിരിച്ചുവരവ് സമയമെടുക്കും

തിരിച്ചെടുക്കണമെന്ന് അപേക്ഷിച്ച് മുരളി ഹൈക്കമാന്‍ഡിന് നല്‍കിയ കത്ത് കെപിസിസിയ്ക്ക് കൈമാറുമെന്നും മൊഹ്‌സിന അറിയിച്ചു. സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി അവരുടെ എതിര്‍പ്പ് കുറയ്ക്കാന്‍ മുരളീധരന് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുമായും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും താന്‍ കൂടിക്കാഴ്ച നടത്തുമെന്ന് മുരളീധരന്റെ വെളിപ്പെടുത്തല്‍ ഈ പശ്ചാത്തലത്തിലാണെന്ന് കരുതപ്പെടുന്നു.
പാര്‍ട്ടിയില്‍ തിരികെ പ്രവേശിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മുരളീധരന്‍ ഹൈക്കമാന്റിന് കത്ത് നല്‍കിയത്. ദില്ലിയിലെ മുരളീധരന്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണിയുമായും ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications