Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ നീക്കം

Manmohan Singh
ദില്ലി: കേന്ദ്ര മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഈ മാസം 30നകം റിപ്പോര്‍ട്ട് നല്‍കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ചുള്ള കത്ത് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ വിവിധം മന്ത്രാലയങ്ങള്‍ക്ക് കൈമാറി.

മന്ത്രിമാരുടെ മികവ് സൂക്ഷ്മമായി വിലയിരുത്തുന്നതിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. പ്രധാനമന്ത്രിയുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് മന്ത്രിമാര്‍ പ്രതികരിച്ചു. കത്ത് ലഭിച്ചാലുടന്‍ മറുപടി നല്‍കുമെന്ന് കായികമന്ത്രി എംഎസ് ഗില്‍ വ്യക്തമാക്കി. യുപിഎ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ നടപടിയിലൂടെ ആകുമെന്ന് വിലാസ് റാവു ദേശ്മുഖ് പറഞ്ഞു.

അതേസമയം മന്ത്രിമാരുടെ പ്രവര്‍ത്തനം ജനങ്ങളാണ് വിലയിരുത്തേണ്ടതെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തനിക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+