മന്‍മോഹന്‍ യുഎസിലേക്ക്

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒബാമയുടെ ക്ഷണം കൈമാറിയത് സ്വീകരിച്ചാണ് മന്‍മോഹന്‍ യുഎസിലേക്ക് പോകുന്നത്.
ഇരുപത്തിനാലാം തീയതി ഒബാമ വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നല്‍കും. പാകിസ്താനില്‍ നിന്നുല് തീവ്രവാദമായിരിക്കും ഒബാമയും മന്‍മോഹനും തമ്മിലുള്ള കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. ഇതിന് പുറമെ കാലാവസ്ഥ വ്യതിയാനം, ആഗോള സാമ്പത്തിക മാന്ദ്യം, ആണവ നിര്‍വ്യാപനം തുടങ്ങി വിവിധ വിഷയങ്ങളും ഇരുരാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്യും.
ഇന്ത്യ-യുഎസ് ആണവ സഹകരണവും ചര്‍ച്ച വിഷയമാകും. നാല് ഉഭയകക്ഷി കരാറുകളിലും ഇരുവരും ഒപ്പു വയ്ക്കും. യുഎസ് സന്ദര്‍ശനത്തിന് ശേഷം 27 മുതല്‍ 29 വരെ കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനത്തിനായി പോര്‍ട് ഓഫ് സ്‌പെയിനിലേക്കും മന്‍മോഹന്‍ പോകും. നീതിയുക്തവും സുസ്ഥിരവുമായ വികസനവും എന്നതാണ് ഉച്ചകോടിയുടെ വിഷയം.












Click it and Unblock the Notifications