കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴശ്ശി: ഇളയരാജക്ക് ബേബിയുടെ മറുപടി

  • By Staff
Google Oneindia Malayalam News

ONV Kurup
തിരുവനന്തപുരം: പഴശ്ശിരാജയെന്ന ചിത്രത്തിന് വേണ്ടി ഒഎന്‍വി എഴുതിയ ഗാനങ്ങള്‍ക്ക് അര്‍ത്ഥ സമ്പുഷ്ടതയില്ലെന്ന സംഗീത സംവിധായകന്‍ ഇളയരാജയുടെ നിരീക്ഷണത്തിന് സാസ്‌കാരിക മന്ത്രിയുടെ മറുപടി.

മലയാള ഗാനശാഖയെ സര്‍ഗ്ഗാത്മകതയിലേക്ക്് ഉയര്‍ത്തിയവരില്‍ പ്രമുഖന്‍ ഒഎന്‍വി കുറുപ്പാണെന്ന കാര്യം ഇളയരാജ മറന്നുപോകരുതെന്നാണ് മന്ത്രി എംഎ ബേബി പറഞ്ഞിരിക്കുന്നത്.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജി മാധവന്‍നായരെക്കുറിച്ചുള്ള അമ്പിളിമാമന്‍ ന്നെ പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് മന്ത്രി ഇളയരാജക്ക് മറുപടി നല്‍കിയത്.

ഇളയരാജ മഹാനായ സംഗീത സംവിധായകനാണ്. അതേസമയം മലയാള ചലച്ചിത്ര ഗാനശാഖയെ സര്‍ഗാത്മകമാക്കിയത് ഒന്‍എന്‍വിയും വയലാറുമൊക്കെയാണെന്ന കാര്യം അദ്ദേഹം മറക്കരുത്- ബേബി പറഞ്ഞു.

ഒഎന്‍വിയുടെ ഗാനങ്ങള്‍ പഴശ്ശിയുടെ ഹൃദയവേദനയും മനക്ലേശവും പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് ഇളയരാജയുടെ കണ്ടെത്തല്‍. പഴശ്ശിയുടെ തമിഴ് പതിപ്പിന്റെ ഓഡിയോ സിഡി ചെന്നൈയില്‍ പ്രകാശനം ചെയ്യുന്നവേളയിലായിരുന്നു രാജയുടെ വിവാദ പരാമര്‍ശം.

നിരൂപകപ്രശംസ നേടിയ ആദിയുഷസ്സന്ധ്യ പൂത്ത എന്നു തുടങ്ങുന്ന ഗാനത്തെയാണ് ഇളയാരജ വിമര്‍ശിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ വരികള്‍ മാര്‍ച്ച് പാസ്റ്റിന്റെ താളത്തിനാണ് കൂടുതല്‍ അനുയോജ്യമെന്നാണ് ഇളരാജയുടെ കണ്ടെത്തല്‍. വിവാദത്തിനോട് ഇതേവരെ ഒഎന്‍വി പ്രതികരിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X