കരുണാകരന് 2ദിവസത്തിനുള്ളില്‍ ആശുപത്രിവിടാം

ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹം ആശുപത്രി മുറിയ്ക്ക് പുറത്ത് വരാന്തയില്‍ പരസഹായത്തോടെ നടന്നു.
തീവ്രപരിചരണവിഭാഗത്തില്‍ നിന്നും അദ്ദേഹത്തെ വാര്‍ഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സാധാരണ രീതിയില്‍ ഭക്ഷണം കഴിച്ചുതുടങ്ങിയിട്ടുണ്ടെന്നും ബന്ധുക്കളും പാര്‍ട്ടി നേതാക്കളുമായും സംസാരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
മകള്‍ പത്മജ കരുണാകരനൊപ്പം തന്നെയുണ്ട്. കോണ്‍ഗ്രസ് പുനപ്രവേശനകാര്യത്തിനായി ദില്ലിയിലേക്ക് പോയ മുരളീധരന്‍ ശനിയാഴ്ച പിതാവിന്റെയടുത്ത് തിരിച്ചെത്തും.
രാത്രിയും രാവിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ട്. ഫിസിയോതെറാപ്പിയാണ് ഇനി നല്‍കുന്നത്.












Click it and Unblock the Notifications