Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്ഐയുടെ ആശങ്ക ദുരീകരിക്കും: ബേബി

MA Baby
കാസര്‍കോട്: സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നത്തില്‍ എസ്എഫ്ഐയ്ക്ക് ആശങ്കയുണ്ടെങ്കില്‍ അവരുമായി സംസാരിച്ച് ആശയവ്യക്തത വരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി.

സംസ്ഥാനത്തെ 99% സ്വാശ്രയ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്.

ഇക്കാര്യം എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിനെത്തിയ നേതാക്കള്‍ക്ക് മനസിലായിട്ടില്ലെന്ന് കരുതുന്നില്ല.

അഥവാ മനസിലായിട്ടില്ലെങ്കില്‍ അത് അവര്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കും. ആശങ്കയുണ്ടെങ്കില്‍ സംസാരിച്ച് ആശയ വ്യക്തത വരുത്തും- മന്ത്രി പറഞ്ഞു.

തന്നെ വിമര്‍ശിക്കാന്‍ എസ്എഫ്ഐയ്ക്ക് അവകാശമുണ്ടെന്നും കാസര്‍ക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.

സ്വകാര്യ, സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി
പി. ബിജു കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ കച്ചവടം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+