സഹോദരിമാരുടെ കൊല 2 പേര്‍ പിടിയില്‍

ഒരാളെ കേരളത്തില്‍ നിന്നും ഒരാളെ തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. കൊല്ലപ്പെട്ട വിശാലാക്ഷി(70)യുമായും സരസ്വതി(68)യുമായും കൂലി സംബന്ധിച്ച് ഇവര്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
തളപ്പ് ഉപയോഗിച്ചാണ് ഇവര്‍ വൃദ്ധസഹോദരിമാരെ കൊലപ്പെടുത്തിയത്. തളപ്പ് സമീപത്തെ കിണറ്റില്‍ ഉപേക്ഷിച്ചതായി ഇവര്‍ പൊലീസിനു മൊഴി നല്‍കി. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിശാലാക്ഷി, സഹോദരി സരസ്വതി എന്നിവര്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കണ്ടെത്തിയത്.












Click it and Unblock the Notifications