മുരളിയുടെ കാര്യം അഭിപ്രായ ഐക്യമുണ്ടാക്കിയശേഷം: രവി

ഇക്കാര്യത്തില്‍ എ.കെ.ആന്റണിയുടെ അഭിപ്രായം തന്നെയാണ് തനിക്കുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അണികളെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമെ മുരളീധരന് തിരിച്ചുവരാനൊക്കുകയുള്ളൂ. അഭിപ്രായ ഐക്യം ഉണ്ടായ ശേഷം വരുന്നതാണ് മുരളിയ്ക്കും ഗുണം ചെയ്യുക. എല്ലാവര്‍ക്കും സ്വീകാര്യമായ അന്തരീക്ഷത്തിലായിരിക്കണം അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ഇല്ലെങ്കില്‍ അത് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തും-രവി പറഞ്ഞു.
ആസ്പത്രിയില്‍ കഴിയുന്ന കെ.കരുണാകരനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications