ഓപ്ര വിന്‍ഫ്രേയുടെ ഷോ നിര്‍ത്തുന്നു

25 വര്‍ഷമായി സിബിഎസ് ടെവിഷനില്‍ സംപ്രേഷം ചെയ്തുവരുന്നതാണ് ഈ പരിപാടി. യുഎസിലെ ഏറ്റവും വ്യക്തിപ്രഭാവമുള്ള ടെവിഷന് വ്യക്തത്വമായി വിന്‍ഫ്ര ഒട്ടേറെ തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ചരിത്രം കുറിച്ച ഷോയുടെ അവസാന ദിവസം എന്നാണെന്ന കാര്യം അമ്പത്തിയഞ്ചുകാരിയായ വിന്‍ഫ്രേ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ടോക് ഷോയുടെ സംപ്രേഷണം പൂര്‍ത്തിയാക്കിയശേഷം വിന്‍ഫ്രേ സ്വന്തം കേബിള്‍ നെറ്റ് വര്‍ക്ക് ആരംഭിക്കും. ഒഡബ്ല്യൂഎന് ഓപ്ര വിന്‍ഫ്രേ നെറ്റ് വര്‍ക്ക് എന്നായിരിക്കും ചാനലിന്റെ പേര്, ഡിസ്കവറി നെറ്റ് വര്‍ക്കിന്റെ പങ്കാളിത്തത്തോടെയായിരിക്കും ഈ സംരംഭം തുടങ്ങുക.
2010ല്‍ ചാനല്‍ തുടങ്ങാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും അത് 2011 വര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയാണുണ്ടായത്. ഇതിന്റെ ഭാഗമായിട്ടാണ് വിന്‍ഫ്രേ ടോക് ഷോയില്‍ നിന്നും പിന്മാറുന്നതെന്നാണ് സൂചന. ടെലിവിഷന്‍ വ്യവസായ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ ഷോയെന്ന പേരും വിന്‍ഫ്രേയുടെ ടോക്ക് ഷോയ്ക്കാണ്.
145 രാജ്യങ്ങളിലാണ് ഇപ്പോള്‍ ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. ആഴ്ചതോറും മൂന്നുകോടി പ്രേക്ഷകരാണ് ഈ ഷോ കാണുന്നതെന്നാണ് കണക്ക് .
സാധാരണ ടോക് ഷോകളില്‍ നിന്നും വ്യത്യസ്തമായി തുറന്ന സംഭാഷണത്തിനുള്ള വേദിയൊരുക്കുന്ന പരിപാടിയാണിത്. കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പ് കാലത്ത് വിന്‍ഫ്രേ ഒബാമക്ക് അനുകൂലമായ നിലപാടെടുത്തത് തിരഞ്ഞെടുപ്പില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications